ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂരിലെ കാട്ടൂരിലാണ് സംഭവം ഉണ്ടായത്. പോംപെ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥി നിഖിലാണ് മരിച്ചത്. 16 വയസായിരുന്നു. നിഖിൽ സ്കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് സഹപാഠികളുമായി കുളത്തിലേക്ക് എത്തിയത്.
അതേസമയം കാസർഗോഡ് ഓണാഘോഷ പരിപാടിക്കിടെ ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെയാണ് അധ്യാപികയെ ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിച്ചത്. നീലേശ്വരം സ്വദേശി വിദ്യയ്‌ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാലിലെയായിരുന്നു സംഭവം.സ്കൂളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള കലാമത്സരങ്ങൾ നടക്കുന്നതിനിടയിലാണ് വിദ്യയെ പാമ്പുകടിച്ചത്. ക്ലാസ് മുറിയിലെ മേശയുടെ മുകളിൽ ഇരിക്കുകയായിരുന്നു അധ്യാപിക.
Story Highlights : Student Drowned in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here