Advertisement

കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

May 18, 2024
Google News 1 minute Read
Provocation by throwing sweets at wild Elephant Athirappilly

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി എം സൗക്കത്തിനെ റിമാന്‍ഡ് ചെയ്തു. ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമായിരുന്നു ആനയെ ഇവര്‍ പ്രകോപിപ്പിച്ചത്. പിന്നാലെ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്. ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.

Story Highlights : Provocation by throwing sweets at wild Elephant Athirappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here