ഏറ്റവും ധനികൻ, 3,400 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍

3,400 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം പുനര്‍നിര്‍മിച്ച് ശാസ്ത്രജ്ഞര്‍. ഈജിപ്തിലെ ഫറവോ ആയിരുന്ന തൂത്തന്‍ഖാമന്റെ മുത്തച്ഛനായ അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖമാണ് ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചത്. ദേശീയ മാധ്യമമായ എൻഡി ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
അമെന്‍ഹോടെപ്പ് മൂന്നാമന്റെ മമ്മിയുടെ ചിത്രങ്ങളും തലയോട്ടിയുടെ അളവുകളും ഉപയോഗിച്ചാണ് അമെന്‍ഹോടെപ്പിന്റെ മുഖം നിര്‍മിച്ചെടുത്തത്. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള വിവരങ്ങളും ഇതിനായി ശേഖരിച്ചു.പിഴവുകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍, ഇത് ആദ്യമായി നിര്‍മിച്ചെടുത്ത അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖത്തിന്റെ ഏകദേശ രൂപമാണെന്ന് ബ്രസീലിയന്‍ ഗ്രാഫിക് ഡിസൈനറായ സിസെറോ മൊറേസ് പറഞ്ഞു.
മുഖം പുനര്‍നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ അന്തിമഫലം അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് മൊറേസ് പറയുന്നു. മുടികൊഴിഞ്ഞയാളും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. 156 സെന്റീമീറ്ററായിരുന്നു അദ്ദേഹത്തിന്റെ ഉയരം. ഇക്കാരണത്താല്‍ ഏറ്റവും ഉയരം കുറഞ്ഞ ഫറവോമാരില്‍ ഒരാളായിരുന്നു അദ്ദേഹം. ബിസി 1352 ല്‍ തന്റെ 40 വയസിലോ 50 വയസിലോ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും കരുതപ്പെടുന്നു.
ഇതുവരെ ജീവിച്ചിരുന്നവരില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയായാണ് ഇദ്ദേഹം പരിഗണിക്കപ്പെടുന്നത്. ബിസി 14-ാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നത്. ദൈവം ആയാണ് ഇദ്ദേഹം ആരാധിക്കപ്പെട്ടത്. ഈജിപ്തിന്റെ സമൃദ്ധിയുടെയും സമാധാനത്തിന്റേയും കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. . ഏറ്റവും മഹാന്മാരായ ഫറവോമാരില്‍ ഒരാളാണ് ഇദ്ദേഹം.ഇന്ന് ശേഷിക്കുന്ന പ്രതിമകളില്‍ കൂടുതലും ഇദ്ദേഹത്തിന്റേതാണ്.
Story Highlights : Scientists Recreate Face Of King Tut’s Grandfather
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here