Advertisement

ഛത്തീസ്ഗഡില്‍ പിക് അപ്പ് മറിഞ്ഞ് 19 ആദിവാസികള്‍ മരിച്ചു

May 20, 2024
Google News 2 minutes Read
19 dead as pickup vehicle overturns in Chhattisgarh's Kawardha

ഛത്തീസ്ഗഡില്‍ പിക് അപ്പ് മറിഞ്ഞു 19 ആദിവാസികള്‍ മരിച്ചു. 4 പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. മരിച്ചവരില്‍ 15 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. ബീഡി ഇലകള്‍ ശേഖരിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. (19 dead as pickup vehicle overturns in Chhattisgarh’s Kawardha)

ഛത്തീസ്ഗഡിലെ കവാര്‍ധ ജില്ലയില്‍ ആണ് അപകടമുണ്ടായത്. പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ബഹാപാനി ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബൈഗയില്‍ നിന്നും ബീഡി ഇലകള്‍ ശേഖരിച്ചു മടങ്ങുകയായിരുന്ന ആദിവാസികളാണ് അപകടത്തില്‍പ്പെട്ടത്.പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും ആറ് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അപകടം നടന്ന ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. സര്‍ക്കാര്‍സംസ്ഥാന സര്‍ക്കാര്‍ അപകടത്തില്‍ പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Story Highlights : 19 dead as pickup vehicle overturns in Chhattisgarh’s Kawardha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here