Advertisement

ശക്തമായ കാറ്റിൽ വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി

May 20, 2024
Google News 2 minutes Read
Biennale sculpture fell down at Vaikom Kottayam

കോട്ടയം വൈക്കത്തെ ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന
കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം.(Biennale sculpture fell down at Vaikom Kottayam)

കൊച്ചി ബിനാലെയുടെ ഭാഗമായി പ്രശസ്ത ശില്പി ജിജി സ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ ശില്പം കേരള ലളിതകലാ അക്കാദമിയാണ് ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. വൈക്കത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു. ഇത്. എന്നാൽ ശില്പം സ്ഥാപിച്ച ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ ശില്പം ചരിയുകയായിരുന്നു.

Read Also: ചേർത്തലയിൽ കഞ്ചാവ് മിഠായിയുമായി 2 യു.പി.സ്വദേശികൾ അറസ്റ്റിൽ

ശിൽപ്പത്തിന്റെ അറ്റകുറ്റപ്പണി നടത്തുവാൻ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും തയ്യാറായില്ലെന്നാണ് ആക്ഷേപം. അറ്റകുറ്റപണികൾ നടത്താൻ ശില്പി ജിജി സ്കറിയ അടക്കമുള്ള തയ്യാറായതാണ്.ഇതിനുള്ള എസ്റ്റിമേറ്റും അക്കാദമിക്ക് കൈമാറിയതാണ്..എന്നാൽ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ഇത് വൈകുകയായിരുന്നു. അടിയന്തരമായി സർക്കാർ ഇടപെട്ട് ശില്പം പുനസ്ഥാപിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Story Highlights : Biennale sculpture fell down at Vaikom Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here