മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം നടന്നത്. ഇന്ത്യൻ ആർമി പോലീസിൽ ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു, കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്.
അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദ യാത്രക്കിടെയാണ് അനീഷിന് ദാരുണാന്ത്യമുണ്ടായത്.
2004 -ലായിരുന്നു സൈന്യത്തിൽ ചേർന്നത്. മൃതദേഹം നാളെ (ചൊവ്വ) ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.
Story Highlights : Malayali soldier died waterfalls chirapunji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here