Advertisement

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

May 21, 2024
Google News 1 minute Read
kozhikode drugs seized one arrest

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വിൽപ്പനക്കാർക്ക് എം.ഡി എം എ നൽകാൻ പോകുമ്പോൾ ആണ് അറസ്റ്റിലായത്. സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ എജൻസി നടത്തുന്നതിൻ്റെ മറവിലാണ് നൗഷാദിൻ്റെ ലഹരി കച്ചവടം. ഇന്നലെ കോഴിക്കോട് നഗര പരിധിയിൽ നിന്ന് ഇന്നലെ 750 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.

Story Highlights: kozhikode drugs seized one arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here