Advertisement

‘പ്രിയപ്പെട്ട ലാലിന് 64-ാം ജന്മദിനാശംസകൾ’; ആശംസയുമായി മുഖ്യമന്ത്രിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ

May 21, 2024
Google News 2 minutes Read

64-ാം ജന്മദിനം ആഘോഷിക്കുന്ന നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയുൾപ്പെടയുള്ള രാഷ്ട്രീയ നേതാക്കൾ. സമൂഹ മാധ്യമങ്ങളിലൂടെ ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മുഖ്യമന്ത്രി പിറന്നാൾ ആശംസ നേർന്നത്.

ഒപ്പം മോഹൻലാലിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കുറിച്ചു.

കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ കഴിയുന്നത് പോലെ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

‘ലാലേട്ടാ എന്നാണ് വയസ്സിനു മുതിർന്നവർ പോലും വിളിക്കുന്നത്. മലയാളി നൽകുന്ന സ്നേഹമാണത്.പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട മോഹൻലാൽ’ എന്നാണ് മന്ത്രി വി ശിവൻകുട്ടി കുറിച്ചത്. ‘നടൻ മോഹൻലാലുമായി ഏറെക്കാലമായി വളരെ അടുത്ത ബന്ധമാണുള്ളത്. മലയാളത്തിന്റെ അഭിമാനമായ, മലയാളികൾ ഹൃദയത്തിലേറ്റിയ മഹാ നടന് ജന്മദിന ആശംസകൾ നേരുന്നു’- ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : Mohanlal Birthday wish from Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here