Advertisement

ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

May 21, 2024
Google News 1 minute Read

പത്തനംതിട്ടയിൽ ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്.

Story Highlights : Person washed away in stream found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here