ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രച്ചൂഡ് അധ്യക്ഷനയ ബെഞ്ചിന്റേത് ആണ് തീരുമാനം. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കിയ 2019ലെ നിയമത്തിന്റെ സാധുതയെ പറ്റിപരിശോധിക്കാനും കോടതി വിസമ്മതിച്ചു. ഭരണഘടന തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പുന പരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. (SC junks review petition against judgment upholding abrogation of Article 370)
സുപ്രിംകോടതി ചട്ടങ്ങള്‍ 2013 ലെ ഓര്‍ഡര്‍ XLVII റൂള്‍ 1 പ്രകാരം പുനഃപരിശോധനയ്ക്ക് തങ്ങള്‍ക്കാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാമി നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളാണ് തള്ളിയത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
2023 ഡിസംബര്‍ 11നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതി ഒപ്പിട്ട ഉത്തരവ് ശരിവച്ചത്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന് എതിരാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയിരുന്നത്.
Story Highlights : SC junks review petition against judgment upholding abrogation of Article 370
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here