സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബിജു പ്രഭാകറർ KSEB ചെയർമാൻ; രാജൻ ഖൊബ്രഗഡെ ആരോഗ്യ വകുപ്പിൽ തിരിച്ചെത്തും

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കെഎസ്ഇബി ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ ആരോഗ്യ വകുപ്പിൽ തിരിച്ചെത്തും. വ്യവസായ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. ( biju prabhakar to be re appointed as kseb chairman )
കോവിഡ് നിപ്പാ കാലത്ത് ആരോഗ്യവകുപ്പിനെ നയിച്ച രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുകയാണ്. ആശുപത്രികളിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതലകളിൽ പരിചയസമ്പന്നനായ ആളെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. നിലവിൽ ആരോഗ്യവകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് സൂചനകളുണ്ട്.
കെ.എസ്.ഇ.ബി ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ സ്മാർട്ട് മീറ്റർ അടക്കമുള്ള വിഷയങ്ങളിൽ വകുപ്പ് മന്ത്രിയുമായി ഇടഞ്ഞത് വിവാദമായിരുന്നു. പിന്നാലെ അനുനയത്തിലേക്കെത്തിയത് കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു. ആരോഗ്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പി എ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണ ചുമതലയിലേക്കാണ് മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി കെ.വാസുകിക്ക് നോർക്കയുടെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് നാളെ ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക. ആനമുടി ആനസങ്കേതത്തിൽ 197 ബ്ലോക്കുകളും നിലമ്പൂർ 118, പെരിയാർ 206, വയനാട് 89 ബ്ലോക്കുവീതവുമാണ് ഉള്ളത്. കണക്കെടുപ്പ് പൂർത്തിയാക്കി ജൂൺ 23 ന് കരട് റിപ്പോർട്ടും ജൂലൈ ഒൻപതിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും. അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കണക്കെടുപ്പ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലും നാളെ കണക്കെടുപ്പ് തുടങ്ങും.
Story Highlights : biju prabhakar to be re appointed as kseb chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here