Advertisement

എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി

May 22, 2024
Google News 2 minutes Read
Chargesheet filed in rape complaint against eldhose kunnappilly

എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വധശ്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍ദോസിനെ കൂടാതെ രണ്ടു സുഹൃത്തുക്കള്‍ കൂടി കേസില്‍ പ്രതികളായുണ്ട്. (Chargesheet filed in rape complaint against eldhose kunnappilly)

പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പള്ളി ബലാല്‍ത്സംഗം ചെയ്തു എന്നാണു നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്‌നാട്ടിലെ വീട്ടിലും ബലാത്സംഗം നടന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അഞ്ചുവര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എംഎല്‍എ ഉപദ്രവിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളി ങഘഅക്കെതിരെ തിരുവനന്തപുരം സ്വദേശിയായ യുവതി പരാതി നല്‍കിയത്. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.

Story Highlights : Chargesheet filed in rape complaint against eldhose kunnappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here