Advertisement

BJP പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ഇ.പി.ജയരാജന്റെ പരാതി; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

May 22, 2024
Google News 2 minutes Read

ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനിക്കും ​ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരുൾപ്പെടെ ഉള്ളവർക്കെതിരെയായിരുന്നു പരാതി.

ബി.ജെ.പിയിൽ ചേരാനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ തൊടുത്തുവിട്ട ആരോപണം കെ.സുധാകരൻ ഏറ്റെടുത്തതോടെയാണ് വിവാദമായത്. ആരോപണത്തിന് പിന്നാലെ ജാവഡേക്കർ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തൽ വോട്ടെടുപ്പ് ദിവസത്തിൽ സിപിഐഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്ന് എന്ന് ജയരാജൻ ആരോപിച്ചു.

Read Also: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള ഓർഡിനൻസ് മടക്കി ഗവർണർ

തുടർന്നാണ് ഇപി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രൻ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമാണ് ജയരാജന്റെ പരാതി. ഇതിലാണ് ഇപ്പോൾ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.

Story Highlights : No provision to register case in EP Jayarajan complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here