Advertisement

പ്രവചനങ്ങള്‍ തെറ്റിച്ച രണ്ട് ടീം; ഐ.പി.എല്‍ എലിമിനേറ്ററില്‍ ആര്‍.സി.ബിയും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

May 22, 2024
Google News 2 minutes Read
Sanju Samson

പ്രവചനങ്ങള്‍ പാടെ തെറ്റിച്ച രണ്ട് ടീമുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും രാജസ്ഥാന്‍ റോയല്‍സും ഐ.പി.എല്ലിന്റെ എലിമിനേറ്ററില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ഒരു ടീം ആദ്യം പുറത്താകുമെന്നും മറ്റൊരു ടീം നേരത്തെ പ്ലേ ഓഫിലെത്തുമെന്നും ആരാധകര്‍ പ്രതിക്ഷിച്ചപ്പോള്‍ പ്രവചനങ്ങളെ മുഴുവന്‍ തെറ്റിച്ചാണ് ഇന്നത്തെ മത്സരത്തിലേക്ക് വഴി തെളിഞ്ഞിരിക്കുന്നത്. ഐ.പി.എല്‍ എലിമിനേറ്ററില്‍ മികച്ച ഫോമിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനോട്് മലയാളി താരം സഞ്ജു സംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ഇരുടീമുകളുടെയും ആരാധാകരുടെ ചങ്കിടിപ്പേറുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരക്കാണ് മത്സരം. ഇന്ന് ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനോടായിരിക്കും മത്സരിക്കുക. ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് സണ്‍റൈസേഴ്സ് ഹൈദരബാദ് പരാജയപ്പെട്ടിരുന്നു.

ഇന്നത്തെ മത്സരം മഴ തടസപ്പെടുത്തുമെന്നുള്ള ആശങ്കയുണ്ടെങ്കിലും അഹമ്മദാബാദില്‍ നിന്നുള്ള കാലവസ്ഥ അറിയിപ്പ് അനുകൂലമാണ്. സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് മഴക്കുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി പ്രവചനങ്ങള്‍ തെറ്റിച്ച് മഴ കളി മുടക്കിയാല്‍ ഏത് ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുമെന്നുള്ളതാണ് ചോദ്യം. തുടക്കത്തില്‍ മോശം ഫോമിലായിരുന്നു ആര്‍.സി.ബി. തുടര്‍ച്ചയായ ആറ് കളികള്‍ വിജയിച്ച അവര്‍ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ അവരുടെ അവസാന മത്സരങ്ങളില്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് നല്‍കിയത്.

Read Also: തിരുമ്പി വന്തിട്ടേൻ! ബെം​ഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

അവസാന നാല് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനായിരുന്നില്ല. പ്ലേ ഓഫ് മത്സരങ്ങള്‍ മഴയെടുത്താല്‍ കളിനിയമങ്ങള്‍ അനുശാസിക്കുന്നതനുസരിച്ച് മറ്റൊരു ദിവസത്തേക്ക് മത്സരം മാറ്റിവെക്കാന്‍ കഴിയില്ല. പ്ലേ ഓഫ് മത്സരത്തിന് രണ്ട് മണിക്കൂര്‍ അധികമുണ്ട്. രാത്രി 9.40 വരെ ഓവറുകളുടെ എണ്ണം കുറയ്ക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും. നിശ്ചിത സമയവും കഴിഞ്ഞ് സൂപ്പര്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാല്‍ ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയാണ് ചെയ്യുക. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തുണ്ടായിന്നു. 17 പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്. എന്നാല്‍ 14 പോയിന്റുകളുമായി നാലാം സ്ഥാനത്തുള്ള ബംഗളുരുവിനോട് ഇന്ന് ജയിക്കാന്‍ സജ്ഞുവിനും കൂട്ടര്‍ക്കും വിയര്‍പ്പൊഴുക്കേണ്ടി വരും.

Story Highlights : IPL Rajastan Royals vs RCB elimination match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here