ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 4 മരണം

മുംബൈയ്ക്കടുത്ത് ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. 4 തൊഴിലാളികൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ( 4 Dead As Massive Fire Breaks Out In Chemical Factory In Dombivli )
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കല്യാൺ ഡോംബിവലി എംഐഡിസിയിലെ ഫേസ് 2ൽ പൊട്ടിത്തെറിയുണ്ടായത്. കെമിക്കൽ ഫാക്ടറികളിൽ ഒന്നിലെ ബോയിലറിൽ സ്‌ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടു . പ്രദേശത്തെ കെട്ടിടങ്ങൾ കുലുങ്ങി . ജനൽചില്ലുകൾ പൊട്ടിത്തെറിച്ചു.
സമീപത്തെ മറ്റ് ഫാക്ടറികളിലേക്കും തീപടർന്നു. 15ഓളം ഫയർ എഞ്ചിനുകളിൽ ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത് . പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 2016 എംഐഡിസിയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
Story Highlights : 4 Dead As Massive Fire Breaks Out In Chemical Factory In Dombivli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here