Advertisement

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ

May 23, 2024
Google News 1 minute Read
man attacked 4 arrest

കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്.

കായംകുളം പോലീസിന്റെ നടപടിയിലാണ് ജില്ലാ പൊലീസ് മേധാവി ഇടപെട്ടത്. 14 കാരനെ പീഡിപ്പിച്ച കേസിൽ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു കായംകുളം പൊലീസ്. പ്രതി ബിജെപി പ്രവർത്തകൻ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.പട്ടിണിയെ തുടർന്നാണ് വീട്ടിലെ ആക്രി സാധനങ്ങൾ വിൽക്കാനായി പോയത് എന്ന് ഷാഫിയുടെ മാതാവ് പറഞ്ഞത്.

Story Highlights : BJP Leader Arrest in Pathanathitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here