ജിഎസ്ടി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് 1170 കോടിയുടെ നികുതി വെട്ടിപ്പ്; തട്ടിപ്പ് ആക്രികച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ലിങ്ങിലൂടെ

ജിഎസ്ടി വകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്തൊട്ടാകെ 1170 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ലിങ്ങിലൂടെയാണ് തട്ടിപ്പ്.(GST department found corruption of 1170 crores)
തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും മറ്റു വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് അവരുടെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുക്കും. പിന്നാലെയാണ് നികുതി തട്ടിപ്പ് നടത്തുന്നതെന്നും, ഇത്തരത്തില്‍ ഉള്ള സംഘം സജീവമെന്നും കണ്ടെത്തി. സംസ്ഥാനത്താകെ 7 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
Story Highlights : GST department found corruption of 1170 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here