ജിഎസ്ടി വെട്ടിപ്പ്, സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളില്‍ റെയ്ഡ്: രണ്ടുപേർ കസ്റ്റഡിയിൽ

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്.രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ജി.എസ്.ടി വകുപ്പ് പരിശോധന നടക്കുന്നത്.പുലർച്ചെ അഞ്ചുമണിക്കാണ് പരിശോധന ആരംഭിച്ചത്. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്. ഓപ്പറേഷൻ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന. ആക്രി വ്യാപരവുമായി ബന്ധമില്ലാത്തവരുടെ പേരിൽ ജി എസ് ടി രജിസ്ട്രേഷൻ.
350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വ്യാജ ജിഎസ് ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതർ വ്യക്തമാക്കി. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി.
Story Highlights : gst evasion two people custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here