തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മഴക്കാല മുന്നൊരുക്കങ്ങളെ ബാധിച്ചു, യോഗങ്ങള്‍ പോലും ചേരാന്‍ സാധിച്ചില്ല: മന്ത്രി പി രാജീവ്

കമ്പനികള്‍ അനധികൃതമായി പെരിയാറിലേക്ക് രാസമാലിന്യങ്ങള്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. കമ്പനികള്‍ക്ക് ബയോഫില്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും ഇത് കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേ നദികള്‍ക്ക് വേണ്ടി പൊതുവായ ഒരു അതോറിറ്റി വേണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. പെരിയാറ്റില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(minister p rajeev on periyar mass fish death)
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മഴക്കാല മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചെന്ന് പി രാജീവ് പറഞ്ഞു. യോഗങ്ങള്‍ ചേരാന്‍ സാധിക്കുന്നില്ല. മന്ത്രിമാര്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശമുണ്ടായിരുന്നു. മഞ്ഞപ്പിത്ത പ്രതിരോധത്തിലും ഇത് ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയില്‍ വ്യവസായ വകുപ്പിനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയുമാണ്. ജലവിഭവ വകുപ്പ് പ്രതിസ്ഥാനത്തുനിര്‍ത്തുന്നത്. ഇടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കി വിട്ടതാണ് പ്രതിസന്ധിക്ക് കാരണമായ് എന്നാണ് റിപ്പോര്‍ട്ട്. സബ് കളക്ടറുടെ റിപ്പോര്‍ട്ടും ലഭിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
കുഫോസിലെ വിദഗ്ധസമിതി പരിശോധന ആരംഭിച്ചു. മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തില്‍ പാതാളം റെഗുലേറ്ററി ബ്രിഡ്ജ് തുറക്കുന്നതിനായി പുതിയ പ്രോട്ടോകോള്‍ തെയ്യാറാക്കും. സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന മത്സ്യകര്‍ഷകരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
Story Highlights : minister p rajeev on periyar mass fish death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here