Advertisement

റോയല്‍ റെക്കോര്‍ഡ്; ചരിത്രനേട്ടത്തില്‍ ഷെയ്ന്‍ വോണിനൊപ്പം സഞ്ജു

May 23, 2024
1 minute Read

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഷെയ്ൻ വോണിൻ്റെ റെക്കോർഡിനൊപ്പമെത്തി മലയാളി താരം സഞ്ജു സാംസണ്‍. ആര്‍സിബിക്കെതിരായ വിജയമാണ് റെക്കോര്‍ഡ് നേട്ടം സഞ്ജുവിനെ തേടിയെത്തിയത്.

60 മത്സരങ്ങളില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ 31-ാം വിജയമാണ് സ്വന്തമാക്കിയത്. റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസതാരവും രാജസ്ഥാന്റെ പ്രഥമ നായകനുമായ ഷെയ്ന്‍ വോണിന് ഒപ്പമെത്താന്‍ സഞ്ജുവിന് സാധിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റിനാണ് തകര്‍ത്തത്. രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും രാജസ്ഥാന് സാധിച്ചു. മൂന്നാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡ് 18 തവണ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞു. രാജസ്ഥാന് 15 തവണ വിജയം നേടിക്കൊടുത്ത സ്റ്റീവന്‍ സ്മിത്താണ് പട്ടികയില്‍ നാലാമത്.

Story Highlights : Sanju Samson Equals Shane Warnes Record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top