Advertisement

കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് പൊള്ളലേറ്റു; കുട്ടി മെഡിക്കൽ കോളജിൽ

May 24, 2024
Google News 1 minute Read
12-year-old boy shocked form KSEB's tower line Kozhikode

കോഴിക്കോട് കുറ്റിക്കാട്ടൂർ ആനകുഴിക്കരയിൽ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്കിനാണ് ഷോക്കേറ്റത്. വാടക കോട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം.

ഗുരുതരമായ പൊള്ളലേറ്റ മാലിക്കിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിയുന്നത്. വീട്ടുകാർ മുകളിലെത്തിയപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ
ടെറസിൽ വീണു കിടക്കുകയായിരുന്നു കുട്ടി. ടെറസിൻ്റെ മുകളിൽ നിന്നും വൈദ്യുതി ലൈനിലേക്ക് 2 മീറ്റർ മാത്രമാണ് അകലമുള്ളത്.
കളിക്കുന്നതിനിടയിൽകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന വയർ കഷണം ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം എന്നാണ് സൂചന.

Story Highlights : 12-year-old boy shocked form KSEB’s tower line Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here