Advertisement

‘നോട്ടെണ്ണുന്ന യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലാണോ അതോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ’?; വി.ഡി സതീശന്‍

May 24, 2024
Google News 1 minute Read

ബാറുടമകളിൽ നിന്ന് കോടികൾ പിരിച്ചെടുക്കാൻ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അബ്കാരി ചട്ടം ഭേദഗതി വരുത്താമെന്ന ഉറപ്പിലാണ് പണപ്പിരിവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു. ബാർ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ ഉറപ്പ് പ്രഹസനമായി. എക്സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്?.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം.പ ണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്. പണം കിട്ടിയാൽ അനുകൂലമായ മദ്യനയം, അതാണ്‌ ഓഫർ. കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്കെതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു

ഐ ടി പാർക്കുകളിൽ ബാറുകൾ വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി കൂടിയാലോചന നടന്നട്ടില്ല.
അനിമോനെതിരെയുള്ള ബാറുടമകളുടെ സംഘടന നടപടി വെള്ള പൂശാൻ മാത്രമാണ്. എക്സൈസ് മന്ത്രി രാജി വെച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Where is the note counting-machine?, V D Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here