14 വയസുകാരനെ മർദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു

കായംകുളത്തു 14 വയസുകാരനെ മർദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. ബിജെപി പ്രാദേശിക നേതാവ് കായംകുളം
കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ 47 കാരൻ മനോജ് ആണ് മരിച്ചത്. വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല.
മെയ് മാസം 19ന് 14കാരനെ മർദിച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മനോജിന് 24ന് ജാമ്യം നൽകി വിട്ടയച്ചു. ഇതിനുശേഷം കടുത്ത മനോവിഷമത്തിൽ ആയിരുന്നു മനോജ് എന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Highlights : Beating up 14-year-old boy accused dies after
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here