ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ

തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ടൂസ്റ്റ് പേസ്റ്റിന്റേതുപോലുള്ള ട്യൂബിലുണ്ടായിരുന്ന എലിവിഷമാണ് അബദ്ധത്തിൽ കുട്ടികൾ ഉപയോഗിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വീട്ടുകാർ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കടലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടുകളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights : Children brush their teeth with rat poison admitted to hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here