Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് മരിച്ചു

February 6, 2025
Google News 2 minutes Read
medical

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡൻറ് നാഗർകോവിൽ സ്വദേശിനിയായ ഡോക്ടർ ആർ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചതാണ് മരണകാരണം.

ഇന്നലെയാണ് വിഷം കഴിച്ച നിലയിൽ അനസൂയയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു. ഭർത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കൽ കോളജിന് സമീപം പുതുപ്പള്ളി ലൈനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അനസൂയ. കഴിഞ്ഞ 3 വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്തു വരികയും പഠിക്കുകയും ചെയ്യുകയായിരുന്നു ഇവർ. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാഗർകോവിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights : Thiruvananthapuram Medical College senior resident died after consuming rat poison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here