Advertisement

‘തെക്കൻ ക്യാമ്പിന് ശേഷം വടക്കൻ ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു’: പരിഹാസവുമായി പി എം ആർഷോ

May 26, 2024
Google News 1 minute Read

ദക്ഷിണമേഖലാ KSU ക്യാമ്പിൽ നടന്ന സംഘർഷത്തിൽ പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന് പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന് കമെന്റായി കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയ ദൃശ്യങ്ങളും പി എം ആർഷോ പങ്കുവച്ചു. ക്യാമ്പിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

സംഘർഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നേതാക്കൾ ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചു. ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.

അതേസമയം സംഘർഷത്തിൽ ഒരു പ്രവർത്തകന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റിനാണ് പരുക്കേറ്റിട്ടുള്ളത്. ക്യാമ്പിന് വേണ്ടി ഡിസിസി ചുമതലപ്പെടുത്തിയ നാല് പേരിൽ ചിലരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ക്യാമ്പിലേക്ക് മദ്യം എത്തിക്കാൻ മുൻകൈ എടുത്തതെന്നും കെഎസ്‌യുവിലെ ഒരു വിഭാഗം ഡിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നുണ്ട്.

Story Highlights : P M Arsho Against KSU Fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here