Advertisement

കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയെന്ന് പഴിച്ച് അന്വേഷണ റിപ്പോര്‍ട്ട്

May 26, 2024
Google News 3 minutes Read
Report against ksu state leadership in KSU camp conflict

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു. കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. (Report against ksu state leadership in KSU camp conflict)

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പകരം അത് കൂടുതല്‍ വഷളാക്കാനാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവച്ചത്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ ചുമതലക്കാരുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. ജില്ലാ ഭാരവാഹികളായ രണ്ടുകൂട്ടര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ക്യാംപ് ഡയറക്ടര്‍മാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ജംബോ കമ്മറ്റികളില്‍ പലര്‍ക്കും കീഴ് ഘടകത്തില്‍ പ്രവര്‍ത്തിച്ച് പരിചയമില്ല. കെ.എസ്.യുവില്‍ അടിമുടി ശുദ്ധീകരണം ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Story Highlights : Report against ksu state leadership in KSU camp conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here