ബാറിൽ ലഹരി സംഘം ഷെഫിനെ കുത്തി പരുക്കേൽപ്പിച്ചു

തിരുവനന്തപുരം വിഴിഞ്ഞം മുക്കോല ബാറിൽ ലഹരി സംഘം യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. മണലി സ്വദേശിയും ബാറിലെ ഷെഫുമായ ഷിബുവിനാണ് കുത്തേറ്റത്. ബാറിലെ ബഹളം ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമികൾ കുത്തി പരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ.
അതേസമയം സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പൊലീസ് ഓപ്പറേഷൻ ആഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പൊലീസ് പിടികൂടും.
ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും കണ്ടെത്തും. കഴിഞ്ഞ ഓപ്പറേഷൻ ആഗിൽ 300ലധികം ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. ഇത്തവണ വിശാലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. പുലർച്ചെ നാലുമുതലാണ് പൊലീസ് പരിശോധന ആരംഭിച്ചത്.
സിറ്റി പൊലീസ് കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്.
Story Highlights : Chef Attacked in vizhinjam bar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here