24 അതിരപ്പിള്ളി റിപ്പോർട്ടറെ മർദിച്ച സംഭവം; ഡിവൈഎസ്പിയുടെ റിപ്പോർട്ട് തള്ളി ഐജി, ഡിഐജി അജിതാ ബീഗത്തിന് ചുമതല

ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ മർദിച്ച സിഐയെ സംരക്ഷിച്ച ഡിവൈഎസ്പിയുടെ റിപ്പോർട്ട് തള്ളി ഐജി. റൂറൽ എസ് പി നവനീത് ശർമ്മയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. പകരം തൃശൂർ ഡിഐജി അജിതാ ബീഗത്തിന് ചുമതല നൽകി. ഡിവൈഎസ്പി ആർ അശോകനാണ് അതിരപ്പിള്ളി സിഐയെ സംരക്ഷിച്ച് റിപ്പോർട്ട് നൽകിയത്. നിർണ്ണായക വിവരങ്ങൾ ഒഴിവാക്കിയായിരുന്നു റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിലെടുക്കുമ്പോൾ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നായിരുന്നു റിപ്പോർട്ട്.
ഇതിനിടെ ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർക്കെതിരെ കള്ള പരാതി നൽകിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജാക്‌സൺ ഫ്രാൻസിനെ സ്ഥലംമാറ്റി . അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് തൊട്ടടുത്ത ചായ്പൻ കുഴിയിലേക്കാണ് മാറ്റിയത്. പുതിയ സ്റ്റേഷനും ഇയാളുടെ വീടും തമ്മിലുള്ള ദൂരം വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ്. ജാക്സനെ സി.സി.എഫ് സഹായിക്കുന്ന കാര്യം 24 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ അർധരാത്രി കസ്റ്റഡിയിലെടുത്ത് മർദിച്ച സിഐയെ രക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന. ചാലക്കുടി ഡിവൈഎസ്പി അശോകൻ നൽകിയത് സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ്. നിർണായക വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത്. റൂബിൻ ലാലിന്റെ ഫോൺ പൊലീസ് എറിഞ്ഞു പൊട്ടിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. അടി വസ്ത്രത്തിൽ നിർത്തിയത് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ആത്മഹത്യ ഒഴിവാക്കന്നാണ് വസ്ത്രം ഇല്ലാതെ നിർത്തിയതെന്നാണ് വിശദീകരണം.
മൊബൈൽ തല്ലി പൊളിച്ചത് ഡിവൈഎസ്പി അന്വേഷിച്ച എസ്പിയുടെ റിപ്പോർട്ടിൽ ഇല്ല.
അതേസമയം റൂബിനെതിരെ കടുത്ത നടപടിയെടുക്കാൻ നിർദേശിച്ചത് എസ്പിയാണെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ചാലക്കുടി ഡിവൈഎസ്പി അശോകനാണ് പരാതി അന്വേഷിച്ചത്. സിഐയുടെ നടപടിയെ ന്യായീകരിച്ച് ഇന്നലെ തന്നെ ചാലക്കുടി ഡിവൈഎസ്പി രംഗത്തു വന്നിരുന്നു. തൃശൂരിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ ഫോൺസംഭാഷണത്തിലായിരുന്നു ന്യായീകരണം.
Story Highlights : Athirappilly 24 reporter case, IG rejected DySP’s report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here