Advertisement

സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ മൊബൈല്‍ കടയില്‍ കത്തിവീശി യുവാക്കളുടെ ഗുണ്ടായിസം

May 28, 2024
3 minutes Read
Delayed screen guard gluing, young men threatened mobile shop employees

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ യുവാക്കളുടെ ഗുണ്ടായിസം. ഫോണ്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകിയതിന് യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. ജീവനക്കാരെ ഭീഷണിപ്പെടുത്തി മുങ്ങിയ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. (Delayed screen guard gluing, young men threatened mobile shop employees)

ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ഫോണിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് മാറ്റാന്‍ യുവാക്കള്‍ കടയിലെത്തിയെങ്കിലും കടയില്‍ നല്ല തിരക്കായതിനാല്‍ യുവാക്കളുടെ ആവശ്യം നിറവേറ്റാന്‍ വൈകി. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ കത്തി പുറത്തെടുക്കുകയും അവിടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും അല്‍പ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്നുകളയുകയുമായിരുന്നു. കടയിലുണ്ടായിരുന്നവരെ യുവാക്കള്‍ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കടയുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും യുവാക്കള്‍ കടന്നുകളഞ്ഞിരുന്നു. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Story Highlights : Delayed screen guard gluing, young men threatened mobile shop employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top