Advertisement

കനത്ത മഴ; കോട്ടയത്തേയും ഇടുക്കിയിലേയും വിവിധ പ്രദേശങ്ങളില്‍ രാത്രി യാത്ര നിരോധിച്ചു

May 28, 2024
Google News 3 minutes Read
heavy rain Night travel has been banned in Kottayam and Idukki

കനത്ത മഴയുടേയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തില്‍ ഇടുക്കിയിലേയും കോട്ടയത്തേയും വിവിധ മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. കോട്ടയത്ത് ഇരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രി യാത്ര പാടില്ല. രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. (heavy rain Night travel has been banned in Kottayam and Idukki)

കോട്ടയത്ത് കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ വിനോദസഞ്ചാരത്തിന് വിലക്കുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ അനുവദിക്കില്ല. ഇന്ന് ശക്തമായി പെയ്ത മഴയില്‍ തലനാടും ഇടമറുകിലും ഉരുള്‍പ്പൊട്ടി 7 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി.. മലയോരമേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. ദുരിതാശ്വാസ ക്യാമ്പുുകളും പലയിടങ്ങളിലും തുറന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോട്ടയത്തെ പല ടൗണുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. മുണ്ടക്കയം കാഞ്ഞിരപ്പള്ളി മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. വിവിധ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 15 കുടുംബങ്ങളില്‍ നിന്നായി 45 പേരെ മാറ്റി പാര്‍പ്പിച്ചു. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിുലം അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Story Highlights : heavy rain Night travel has been banned in Kottayam and Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here