Advertisement

നഴ്സിംഗ് പ്രവേശന പ്രതിസന്ധി പരിഹരിച്ചു; ഈ വര്‍ഷവും ഏകജാലകം വഴി പ്രവേശനം

May 28, 2024
Google News 2 minutes Read

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്.
വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി.

കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു.

Story Highlights : Nursing admission crisis in Kerala crisis has been resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here