വിഷു ബംബർ എടുത്തിരുന്നോ? ജീവിതം മാറുമോയെന്ന് ഇന്നറിയാം; ഫലം ഉച്ച കഴിയുമ്പോൾ അറിയാം

ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം . ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഗോർഖി ഭവനിലാണ് വിഷു ബമ്പർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഈ വർഷത്തെ വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനം. പുറത്തിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ ഇനി പതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിക്കാനുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. രാവിലെ 11.30വരെ വിൽപന നടത്താം. (kerala Lotteries vishu bumper result today)
ഈ സമയത്തിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 125 കോടി രൂപയെന്നാണ് വിവരം.ഒരു കോടി വീതം ആറു സീരീസുകൾക്ക് രണ്ടാം സമ്മാനം ലഭിക്കും.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഇന്ന് ഉച്ചയ്ക്ക് ശേഷം ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresult.net) അറിയാൻ കഴിയും.
Story Highlights : kerala Lotteries vishu bumper result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here