Advertisement

ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു, തൃശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ 3 പേർ പിടിയിൽ

May 29, 2024
Google News 1 minute Read

തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.

ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കുറുമ്പിലാവ് സ്വദേശി വിഷ്ണു (18 ) , അൽകേഷ് ( 18 ) പ്രായപൂർത്തിയാക്കത്ത് ഒരാൾ എന്നിവരാണ് അറസ്റ്റിൽ ആയത്.

സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു.

Story Highlights : Youth Throw Explosives to home in Thrissur


.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here