Advertisement

കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

May 30, 2024
Google News 2 minutes Read

കെഎസ്ആര്‍ടിസി ബസിലെ പ്രസവം. കെഎസ്ആർടിസി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. 29.05.2024 ന് തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയും അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.അതേസമയം കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം.

കെഎസ്ആർടിസി അധികൃതരാണ് സമ്മാനം കൈമാറിയത്. സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്മെൻറ് ഒരു അനുമോദന യോഗം സംഘടിപ്പിച്ചിരുന്നു.

Story Highlights : k b ganesh kumar gifts newborn baby birth in ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here