Advertisement

കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യു ദേശീയ സെക്രട്ടറി രാജ് കുമാര്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

May 30, 2024
Google News 2 minutes Read
nsu national secretary found dead in andhra pradesh

കേരളത്തിന്റെ ചുമതലയുള്ള എന്‍എസ് യുഐ ദേശീയ സെക്രട്ടറി രാജ് കുമാര്‍ സമ്പത്തിനെ ആന്ധ്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ രാജ് കുമാറിനെ ഒരു സംഘം കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇന്ന് രാവിലെ ധര്‍മ്മവാരത്തെ ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം പരുക്കേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ( nsu national secretary found dead in andhra pradesh)

രാജ് സമ്പത്ത് കുമാര്‍ കേരളത്തിലെ സംഘടനയുടെ കരുത്തായിരുന്നു. രണ്ടുമാസം മുന്‍പ് കേരളത്തിന്റെ സംഘടനാ ചുമതല ഏറ്റെടുത്തശേഷം കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിച്ചതും കേരളത്തിലാണ്. ഒടുവില്‍ പങ്കെടുത്ത പരിപാടി കേരളത്തിലേതും ഒടുവില്‍ കൈക്കൊണ്ട തീരുമാനം കേരളത്തിലെ സംഘടനയെക്കുറിച്ചും ആയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിറു സമ്പത്ത് കുമാര്‍ എന്ന രാജ് സമ്പത്ത് കുമാര്‍ ഏറ്റവും ഒടുവില്‍ പങ്കെടുത്തത് നെയ്യാറില്‍ നടന്ന കെ.എസ്.യു തെക്കന്‍ മേഖലാ ക്യാമ്പിലായിരുന്നു. ഈ മാസം 24, 25, 26തീയതികളില്‍ സമ്പത്ത് കുമാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ക്യാമ്പ് അവസാനിക്കുന്ന 27 വരെ ഉണ്ടാകും എന്നറിയിച്ചിരുന്നെങ്കിലും അത്യാവശ്യ കാരണങ്ങളാല്‍ 26ന് തന്നെ മടങ്ങി. വലിയ വിവാദമായ കൂട്ടത്തല്ല് നടക്കുമ്പോള്‍ ക്യാമ്പിന് പുറത്തായിരുന്നു സമ്പത്ത് കുമാര്‍. എന്നാല്‍ തല്ലിനു ശേഷം അര്‍ദ്ധരാത്രി തന്നെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. പിന്നാലെ അത്യാവശ്യമായി ആന്ധ്രയിലെത്താന്‍ റിസര്‍വ് ചെയ്യാത്ത ട്രെയിനില്‍ മടങ്ങി. പിന്നാലെ ഏറ്റവും ഒടുവില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പുവെച്ചത് കൂട്ടത്തല്ലിലെ നാല് നേതാക്കളുടെ സസ്‌പെന്‍ഷന്‍ നടപടി. കേരളത്തില്‍ സംഘടനയെ ചലിപ്പിക്കാന്‍ വലിയ പദ്ധതികള്‍ ആയിരുന്നു സമ്പത്ത് കുമാറിന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്ന് കെഎസ്യു നേതാക്കളും പറയുന്നു.

Story Highlights : nsu national secretary found dead in andhra pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here