Advertisement

വി.പി.എൻ.ഐ.ബി.ഇ അവാർഡ് ഗോകുലം ഗോപാലന്

May 30, 2024
Google News 2 minutes Read

സിനിമ, ബിസിനസ്സ്, മാധ്യമ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനായി മണപ്പുറം ഫിനാൻസും പെഗാസസ് ഗ്രൂപ്പും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള വി.പി.എൻ ഐ.ബി.ഇ അവാർഡുകൾക്ക് ബാലചന്ദ്രമേനോൻ (സിനിമ), ജോണി ലൂക്കോസ് (മാധ്യമം), ഗോകുലം ഗോപാലൻ (ബിസിനസ്) എന്നിവരും സാമൂഹിക പ്രതിബദ്ധരായ ബിസിനസ്സുകാർക്കുള്ള പതിനഞ്ചാമത് എം.ബി.എ അവാർഡിന് സൺറൈസ് ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഹാഫീസ് റെഹ്‌മാനും അർഹനായി.

സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ, ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ജ്യൂൺ 9 നു ഞായറാഴ്ച വൈകിട്ട് 6 ന് കൊച്ചി ലെമെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പെഗാസസ് ചെയർമാൻ അജിത് രവി അറിയിച്ചു.

Story Highlights : V.P.N I.B.E Award for Gokulam Gopalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here