പട്ടാപ്പകല്‍ കലൂരില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം; നേപ്പാള്‍ സ്വദേശി പിടിയില്‍

കൊച്ചി കലൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം. കലൂര്‍ ജങ്ഷനില്‍ വച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ച നേപ്പാള്‍ സ്വദേശിയെ എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. (young woman assaulted in Kochi kaloor)
മേഘബഹദൂര്‍ എന്ന നേപ്പാള്‍ സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടി തന്നെയാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സംഭവമറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഏത് രീതിയില്‍ കേസെടുക്കണമെന്നതില്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്. പെറ്റി കേസെടുത്ത് പ്രതിയെ വിട്ടയയ്ക്കാനാണ് ഇപ്പോള്‍ സാധിക്കുകയെന്ന് പൊലീസ് അറിയിച്ചു.
Story Highlights : young woman assaulted in Kochi kaloor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here