വെള്ളക്കെട്ടും കനത്ത മഴയും; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ. തൊടുപുഴ-പുലിയൻ മല റോഡിലൂടെ യാത്ര അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. തൊടുപുഴയിൽ വെള്ളിയാംമറ്റം വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലയോര പ്രദേശങ്ങളിലെ പല മേഖലകളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
തൊടുപുഴ മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. തൊടുപുഴ പുലിയൻമല റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വതിൽ പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights : Heavy rain in Idukki District collector bans night travel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here