Advertisement

നവോത്ഥാന നായകരുടെ പേരിൽ‌ കാസർ​ഗോഡ്, പാലക്കാട്‌ സാംസ്കാരിക സമുച്ചയങ്ങൾ; ഉദ്ഘാടനത്തിന് തയ്യാർ

May 31, 2024
1 minute Read

കാസർകോഡ്, പാലക്കാട്‌ സാംസ്‌കാരിക സമുച്ചയങ്ങൾ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിർത്തി വരുംതലമുറയ്ക്ക് പകർന്നു നൽകുന്നത് ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് കിഫ്ബി സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങൾ പദ്ധതിയിലാണ് കാസർകോഡും പാലക്കാടും സാംസ്കാരിക സമുച്ചയങ്ങൾ ഒരുങ്ങിയിരിക്കുന്നത്.

നവോത്ഥാന നായകരുടെ പേരിലാണ് സമുച്ചയങ്ങൾ ആരംഭിക്കുന്നത്. കാസർ​ഗോഡ‍് മടിക്കൈ ഗ്രാമപഞ്ചായത്തിലാണ് കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ടി എസ് തിരുമുമ്പിന്റെ പേരിൽ സാംസ്കാരിക സമുച്ചയം ആരംഭിക്കുന്നത്. 56.91 കോടി രൂപ ചെലവിലായിരുന്നു നിർമ്മാണം. 4 ഏക്കർ വിസ്തൃതിയിൽ 650 സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു ആംഫി തിയേറ്റർ, 294 സീറ്റിംഗ് കപ്പാസിറ്റിയുള്ള എസി ഓഡിറ്റോറിയം, കഫറ്റീരിയ ബ്ലോക്ക്, ട്രൈബൽ ആർട്ട് മ്യൂസിയം, സെമിനാർ ഹാളോട് കൂടിയ എക്‌സിബിഷൻ ബ്ലോക്ക്, ബ്ലാക്ക്‌ബോക്‌സ് തിയേറ്റർ, വർക്ക്‌ഷോപ്പുകൾ , ക്ലാസ് മുറികൾ, സ്മാരക ഹാൾ, ലൈബ്രറി, വായനശാല തുടങ്ങിയവ ഉൾപ്പെടുന്നതാണ് സാംസ്‌കാരിക സമുച്ചയം. ഏറെ പ്രതീക്ഷയോടെയാണ് കലാകാരന്മാർ കാസർകോഡ് സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തെ നോക്കിക്കാണുന്നത് എന്ന് സിനിമാതാരവും നാടകപ്രവർത്തകനുമായ കുഞ്ഞികൃഷ്ണൻ ഉദിനൂർ പറഞ്ഞു.

പാലക്കാട് യാക്കരയിൽ വി.ടി ഭട്ടതിരിപ്പാടിന്റെ പേരിലാണ് സാംസ്‌കാരിക നിലയം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 68.34 കോടി രൂപ ചെലവിൽ 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് സാംസ്‌കാരിക നിലയം. ഓഡിറ്റോറിയം, എ.വി തിയേറ്റർ, ബ്ലാക്ക് ബോക്‌സ് തിയേറ്റർ, സെമിനാർ ഹാൾ, മിക്‌സിംഗ് ലാബ്, ശിൽപശാലകൾ, ക്ലാസ് മുറികൾ, റിഹേഴ്‌സൽ ഹാൾ, ഓപ്പൺ എയർ തിയേറ്റർ, പ്രദർശന സ്ഥലങ്ങൾ, ആർട്ട് ഗാലറി, ഫോക്ലോർ സെന്റർ, സ്മാരക ഹാൾ, കഫറ്റീരിയ, അടുക്കള, വിവരാന്വേഷണ കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, അഡ്മിൻ ഓഫീസ് എന്നിവയാണ് മൂന്നു നിലകളിലായി സജ്ജീകരിച്ചിട്ടുള്ളത്.

Story Highlights : Kasaragod and Palakkad Cultural Complexes ready for inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top