Advertisement

പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു

May 31, 2024
2 minutes Read

പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. അഗളി മേലെ കണ്ടിയൂര്‍ സ്വദേശിനി സൗമ്യ(25) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സ നല്‍കി വരവേ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അരിവാള്‍ രോഗത്തെ തുടര്‍ന്ന് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി.

ഇന്ന് രാവിലെയാണ് കൊല്ലംകടവ് ഊരിലെ വള്ളി (26)ആണ് മരിച്ചത്. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു വള്ളി. കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരണത്തിന് കീഴടങ്ങി.

Story Highlights : Woman died of sickle cell disease in Attappadi palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top