10 ദിവസത്തിനകം കുടിശിക അടക്കാമെന്ന് ഉറപ്പ്; KSEB ഫ്യൂസ് ഊരിയ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി പുനസ്ഥാപിച്ചു

കുടിശിക തുക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ വൈദ്യുതി പുനസ്ഥാപിച്ചു. 10 ദിവസത്തിനകം കുടിശിക അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വൈദ്യുതി പുനസ്ഥാപിച്ചത്. 24,016 രൂപയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.
ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്. കഴിഞ്ഞ വർഷം 80182 രൂപ കുടിശ്ശികയായതിനെതുടർന്ന് ഏപ്രിലിൽ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെയായിരുന്നു ഇന്നലെ ഫ്യൂസ് ഊരിയത്. കണക്ഷൻ പുനസ്ഥാപിക്കാൻ അഭ്യർത്ഥിച്ച് കെഎസ്ഇബിക്ക് കത്തെഴുതിയിരുന്നു. തുക ലഭ്യമാകുന്ന മുറക്ക് ഉടൻ കുടിശ്ശിക വീട്ടാമെന്ന് കാണിച്ച് കെഎസ്ഇബിക്ക് കത്ത് നൽകിയത്.
താത്ക്കാലികമായി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കെഎസ്ഇബി അതികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തിയിരുന്നു. സർക്കാർ ഓഫീസുകളിലെ ബില്ല് മാസം തോറും അടക്കുന്ന രീതിയാക്കിയതോടെ സമയത്ത് ഫണ്ട് ലഭിക്കാത്തത് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്.
Story Highlights : KSEB restored the power of Palakkad DEO office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here