Advertisement

അരുണാചലിൽ ഭരണം ഉറപ്പിച്ച് BJP; സിക്കിം തൂത്തൂവാരി SKM

June 2, 2024
Google News 2 minutes Read

അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അരുണാചലിൽ ബിജെപി ഭരണ ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷം മറികടന്ന് 45 സീറ്റുകളിൽ ബിജെപി മുന്നേറ്റമാണ്. 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളിൽ എതിരില്ലാതെ നേരത്തെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. എൻപിപി ആറിടത്തും മറ്റുള്ളവർ 9 ഇടത്തും ലീഡ് ചെയ്യന്നു.

സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച സീറ്റുകൾ തൂത്തുവാരി ഭരണത്തുടർച്ച ഉറപ്പിച്ച് കഴിഞ്ഞു. 32 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 31 ഇടത്തും എസ്‌കെഎം മുന്നേറുകയാണ്. പ്രതിപക്ഷം ഒരു സീറ്റിൽ ഒതുങ്ങി. അരുണാചലിൽ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്.

2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.

Story Highlights : BJP set to retain govt in Arunachal Pradesh, SKM headed for landslide win in Sikkim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here