‘യഥാർത്ഥ ജനവിധി കാത്തിരിക്കുന്നു, ഇരുപതിൽ ഇരുപതും UDF നേടും’: ഷാഫി പറമ്പിൽ

കേരളത്തിൽ UDFന് മികച്ചവിജയം ഉണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഇരുപതിൽ ഇരുപതും UDF നേടും. യഥാർത്ഥ ജനവിധി കാത്തിരിക്കുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ഷാഫി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും ഒടുവിൽ സൃഷ്ടിച്ച് പ്രചരിപ്പിച്ച വ്യാജസൃഷ്ടിയുൾപ്പെടെ ഉണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന് പൊലീസ് കണ്ടെത്തി ശിക്ഷിക്കണം. അവർ അവരുടെ ഉത്തരവാദിത്വം മറക്കരുത്. ഒരു നാടിന്റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.
തെരഞ്ഞെടുപ്പിന്റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. മുന്നോട്ടുവച്ച പല വിഷയങ്ങളിലും പൊലീസ് തീർപ്പുകൽപ്പിക്കാതിരുന്നിട്ടും അവരോട് സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓർത്തിട്ടാണ്. നാടിന്റെ സമാധാനം കെടുത്താനുള്ള മാർഗം വ്യാജസൃഷ്ടികളാണ്. ഇത്തരം സൃഷ്ടികൾക്ക് പിന്നിൽ ആരാണെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെങ്കിലും പൊലീസിന്റെ മെല്ലെപ്പോക്ക് വ്യക്തമായിട്ടും സഹകരിക്കുന്നത് നാടിന്റെ സമാധാനം ഓർത്തതുകൊണ്ടാണെന്ന് ഷാഫി പറഞ്ഞു.
Story Highlights : Shafi Parambil About UDF Victory in Loksabha Elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here