സയോണ്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

സൗദിയിലെ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനായ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്റെ നേതൃത്ത്വത്തില്‍ 2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ വനിതകളടക്കം നൂറു പേരോളം പങ്കെടുത്തു.(Syon Youth Organization organized blood donation camp)
കാന്‍സര്‍ രോഗികളെയും ഭവനമില്ലാത്തവരെയും സഹായിക്കുവാന്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന സയോണിന്റെ തുടര്‍ച്ചയായ 6ാമത്തെ ക്യാമ്പ് ആണ് വിജയകരമായി പൂര്‍ത്തീകരിച്ചത് ഈ വര്‍ഷം മാത്രം സയോണിന്റ്റെ നേതൃത്വത്തില്‍ 50 ഓളം കാന്‍സര്‍ രോഗികളെ സഹായിക്കുവാന്‍ സാധിച്ചു എന്ന് ഭാരവാഹികള്‍ അറിയിച്ചു.
സയോണ്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ബേസില്‍ ജേക്കബ്, ട്രഷറര്‍ ജിത്തു ജേക്കബ്, ഫാദര്‍ എല്‍ദോസ് ചിറക്കുഴിയില്‍, ജേക്കബ് തോമസ്, ലിബു തോമസ്, തോമസ് തമ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Story Highlights : Syon Youth Organization organized blood donation camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here