തിരുവനന്തപുരത്ത് സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ ‘പറന്ന്’ പിടിച്ച് യുവതി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം കഴക്കൂട്ടത് പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ചന്തവിള സ്വദേശി അനിൽകുമാറിനെ പിടികൂടി പൊലീസിലേൽപ്പിച്ചു.
പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് സംഭവം. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ അമ്മയുമായി മടങ്ങവേ സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അശ്വതി തിരികെ വരുമ്പോഴാണ് സംഭവം ഉണ്ടായത്.
സ്റ്റാച്യുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അശ്വതിക്ക് സാരമായ പരുക്കുകളുണ്ട്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.
Story Highlights : Thief Attack against women trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here