Advertisement

ന്യൂയോര്‍ക്കില്‍ വിക്കറ്റ് വീഴ്ച്ച; ബാറ്റിങില്‍ അടിപതറി ശ്രീലങ്ക, നൂറ് പോലും തികച്ചില്ല

June 3, 2024
0 minutes Read

നസൗ കൗണ്ടിയിലെ ഡ്രോപ് ഇന്‍ പിച്ചില്‍ വീണ്ടുമൊരു ബാറ്റിങ് തകര്‍ച്ച കൂടി. ടി20 ലോക കപ്പില്‍ ഡി ഗ്രൂപ്പിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ച്ചയില്‍ സൗത്ത് താരങ്ങള്‍ക്ക് ആഘോഷിക്കാനെ സമയുമുണ്ടായിരുന്നുള്ളു. നൂറ് റണ്‍സ് പോലും തികക്കാന്‍ കഴിയാതെ തീര്‍ത്തും കുത്തഴിഞ്ഞതായിരുന്നു ശ്രീലങ്കന്‍ ബാറ്റിങ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതുംനിസംഗയും വിക്കറ്റ് കീപ്പറായ കുശാല്‍മെന്‍ഡീസുമാണ് ഓപ്പണര്‍മാരായി എത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ എത്തിയത് മാര്‍കോ ജാന്‍സന്‍. എന്നാല്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ആദ്യ ഓവറില്‍ ശ്രീലങ്ക നേടിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 13 റണ്‍സ് മാത്രം. നാലാം ഓവറില്‍ ആദ്യ വിക്കറ്റ് എത്തി. ഒറ്റന്ല്‍ബ്രാറ്റ്മാന്‍ എറിഞ്ഞ് ആദ്യബോളില്‍ തന്നെ പതുംനിസംഗയെ ക്ലാസന്‍ ക്യാച്ചെടുത്ത് ഔട്ടാക്കി. എട്ട് ബോളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമായിരുന്നു നിസംഗ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top