Advertisement

‘മൂന്നാമൂഴത്തിന് നന്ദി, കേരളത്തിലേത് കഠിനാധ്വാനത്തിന്റെ ഫലം’; പ്രധാനമന്ത്രി

June 4, 2024
2 minutes Read

എൻഡിഎയിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവിധി ചരിത്രപരമാണ്, മൂന്നാമതും അവസരം നൽകി. 1962ന് ശേഷം തുടര്‍ച്ചയായി ഒരു പാര്‍ട്ടി മൂന്ന് തവണ അധികാരത്തിലെത്തുന്നത് ആദ്യമായിട്ടാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിജയവും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. കേരളത്തില്‍ ബിജെപിക്ക് ആദ്യമായി സീറ്റ് നേടാന്‍ സാധിച്ചു, കേരളത്തിലെ പ്രവര്‍ത്തകരുടെ ത്യാഗത്തിനുള്ള പ്രതിഫലമാണെന്നും മോദി പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ നടന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി അറിയിക്കുന്നു. വളരെ മികച്ച രീതിയിലാണ് അവര്‍ തെരഞ്ഞെടുപ്പ നടത്തിയത്. ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. ബിജെപിയുടെ ജയം ജനാധിപത്യത്തിന്റെ ജയമാണ്. എല്ലാവരുടെയും വികസനമെന്ന ബിജെപിയുടെ നയത്തിന്റെ ജയമാനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മൂന്നാമതും എന്‍ഡിഎയെ അധികാരത്തില്‍ എത്തിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് എക്സില്‍ മോദി കുറിപ്പ് പങ്കുവച്ചിരുന്നു. ‘ജനങ്ങള്‍ക്ക് മുന്‍പില്‍ തല കുനിക്കുന്നു. ജനാഭിലാഷം പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശകത്തോളം ചെയ്ത നല്ല ജോലികള്‍ ഇനിയും തുടരും. ബിജെപിയിലെ കാര്യകര്‍ത്താക്കളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. അവരുടെ അനുകരിക്കാനാകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ വാക്കുകളില്‍ വിവരിക്കുന്നത് നിതീപുര്‍വ്വമാകണമെന്നില്ല.’- മോദി പറഞ്ഞു.

Story Highlights : PM Modi thanks people for their trust in NDA for 3rd consecutive time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top