“എഞ്ചിനീയർ റാഷിദ് എന്ന ഷെയ്ഖ് അബ്ദുൾ റഷീദ്”; ആരാണ് ഒമർ അബ്ദുള്ളയെ തോൽപ്പിച്ച ജയിൽ ശിക്ഷ അനുഭവിക്കുന്ന നേതാവ്!

ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പിന്നില്‍. എതിരാളിയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഷെയ്ഖ് അബ്ദുൾ റഷീദ് എന്ന എഞ്ചിനീയർ റാഷിദിനോട് അദ്ദേഹം പരാജയം സമ്മതിച്ചു. പ്രത്യേക പദവിയില്‍ നിന്നും ഒഴിവാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഒടുവില്‍ വന്ന കണക്കനുസരിച്ച് 467006 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നിലെത്തിയത്. (Who is Sheikh Abdul Rashid alias Engineer Rashid)
“അനിവാര്യമായത് സ്വീകരിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. വടക്കൻ കശ്മീരിൽ വിജയിച്ച എൻജിനീയർ റഷീദിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വിജയം അദ്ദേഹത്തിന്റെ ജയിൽവാസം വേഗത്തിൽ അവസാനിപ്പിക്കുമെന്നും നോർത്ത് കാശ്മീരിലെ ജനങ്ങൾക്ക് അവരുടെ അവകാശമായ പ്രതിനിധാനം ലഭിക്കുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും ജനങ്ങൾ വിധിയെഴുതിയിട്ടുണ്ട്, ജനാധിപത്യത്തിൽ അതാണ് പ്രധാനപ്പെട്ടത്”. ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചതിങ്ങനെയാണ്.
Read Also: ഖാലിസ്ഥാൻ നേതാവ്, ജയിലിൽ നിന്ന് പാർലമെന്റിലേക്ക്; ആരാണ് അമൃത്പാൽ സിംഗ്?
എഞ്ചിനീയർ റാഷിദ് എന്ന ഷെയ്ഖ് അബ്ദുൾ റഷീദ് ആരാണ്?
എഞ്ചിനീയർ റാഷിദ് എന്ന അബ്ദുൾ റഷീദ് ഇപ്പോൾ തീവ്രവാദ ഫണ്ടിംഗ് കേസിൽ ഡൽഹി തിഹാർ ജയിലിലാണ്. രണ്ട് തവണ മുൻ എംഎൽഎയും അവാമി ഇത്തേഹാദ് പാർട്ടിയുടെ തലവനുമായ അബ്ദുൾ റഷീദ് ബാരാമുള്ളയിൽ നിന്നുള്ള 22 സ്ഥാനാർത്ഥികളിൽ ഒരാളാണ്. എഞ്ചിനീയർ റാഷിദിനെ 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദ-ധനസഹായ പ്രവർത്തനങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം പിടിക്കപ്പെടുന്ന ആദ്യത്തെ മുഖ്യധാരാ നേതാവാണ് അദ്ദേഹം.
അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ അബ്രാർ റഷീദും അസ്രാർ റാഷിദുമാണ് അവരുടെ പിതാവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. റാലികളിൽ കണ്ട വൻ ജനക്കൂട്ടം റാഷിദിന് വോട്ടായി മാറുമെന്ന് നേരത്തെ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എഞ്ചിനീയർ റഷീദ് 2008 ലും 2014 ലും ലാംഗേറ്റ് അസംബ്ലി സെഗ്‌മെൻ്റിൽ വിജയിക്കുകയും 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. അവാമി ഇത്തേഹാദ് പാർട്ടിയെ നയിക്കുന്നുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിച്ചത്.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അനന്ത്നാഗ്-രജൗരി ലോക്സഭാ സീറ്റിൽ പരാജയം സമ്മതിച്ചു. “ജനങ്ങളുടെ വിധിയെ മാനിച്ചുകൊണ്ട് എൻ്റെ പിഡിപി പ്രവർത്തകർക്കും നേതാക്കന്മാർക്കും ഞാൻ നന്ദി പറയുന്നു”. എന്നാണ് മെഹബൂബ മുഫ്തി എക്‌സിൽ കുറിച്ചത്.
Story Highlights : Who is Sheikh Abdul Rashid alias Engineer Rashid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here