മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി: ഐ സി എഫ്

ഇന്ത്യയിലെ മതേതര വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ഐ സി എഫ് ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ( icf on Loksabha election result 2024)
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയും ഇന്ത്യയെന്ന ലോകത്തിലെ മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസത്ത നിലനിര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ആത്യന്തികമായി ജയിക്കുന്നത് മതമല്ല, പകരം ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ്.
ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാന്‍ ഫാസിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല. ആ തിരിച്ചറിവാകണം ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കുമുണ്ടാകേണ്ടതെന്നും ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.
Story Highlights : icf on Loksabha election result 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here